Times Kerala

 ആസ്പയര്‍ 2023; മെഗാ തൊഴില്‍ മേള, രജിസ്ട്രേഷന്‍ ഒക്ടോബര്‍ 24 വരെ

 
job fair
 

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ 'ആസ്പയര്‍ 2023' മെഗാ തൊഴില്‍ മേള ഒക്ടോബര്‍ 27 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. രജിസ്‌ട്രേഷനുള്ള അവസാന തിയതി ഒക്ടോബര്‍ 24. 

മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം കമ്പനികള്‍ തൊഴില്‍ നല്‍കാന്‍ സന്നദ്ധരായി പങ്കെടുക്കും.   
ഐ.ടി, കൊമേഴ്സ്, ബാങ്കിംഗ് ആന്റ് ഫിനാന്‍സ്, ഇലക്ട്രിക്കല്‍, സിവില്‍, ഓട്ടോമോട്ടീവ് തുടങ്ങിയ വിവിധ തൊഴില്‍ മേഖലകളില്‍ എസ്.എസ്.എല്‍.സി മുതല്‍ പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര യോഗ്യതയുള്ള തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള ശ്രദ്ധേയമായ അവസരം ഒരുക്കിയിട്ടുണ്ട്.

തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസാപ് കേരളയുടെ വെബ്‌സൈറ്റില്‍ നിന്നും രജിസ്ട്രേഷന്‍ ഫോം ഓണ്‍ലൈനായി പൂരിപ്പിച്ച് സമര്‍പ്പിക്കണം. https://asapkerala.gov.in/welcome-to-aspire-2023-irinjalaku-da/ എന്ന ലിങ്കിലൂടെ ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. തൃശ്ശൂര്‍ ജില്ല കേന്ദ്രീകരിച്ചാണ് മേള സംഘടിപ്പിക്കുന്നതെങ്കിലും സമീപ ജില്ലകളില്‍ നിന്നുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാം.

Related Topics

Share this story