Times Kerala

 രാഷ്‌ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ അപ്രന്റീസ് ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

 
രാഷ്‌ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ അപ്രന്റീസ് ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു
 കേന്ദ്ര പൊതുമേഖല സ്ഥാപനമായ രാഷ്‌ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 408 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദധാരികൾക്കും ഡിപ്ലോമ കഴിഞ്ഞവർക്കുമാണ് അപേക്ഷിക്കാനാകുക. പരിശീലന കാലാവധി ഒരു വർഷമാണ്. ട്രോംബെ, മുംബൈ, താൽ (റായ്ഗഢ്) എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാകും പരിശീലനം നടക്കുന്നത്. പ്രദേശവാസികൾക്കാകും മുൻഗണന.
അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവ്-51, സെക്രട്ടേറിയൽ അസിസ്റ്റന്റ്-76, റിക്രൂട്ട്‌മെന്റ് എക്‌സിക്യുട്ടീവ് (എച്ച്.ആർ)-30 എന്നിങ്ങനെയാണ് ഒഴിവ്. ബിരുദ യോഗ്യതയുള്ളവർക്കാണ് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുക.കെമിക്കൽ-30, സിവിൽ-11, കംപ്യൂട്ടർ-6, ഇലക്ട്രിക്കൽ-20, ഇൻസ്ട്രുമെന്റേഷൻ-20, മെക്കാനിക്കൽ-28 എന്നിങ്ങനെയാണ് ഒഴിവ്. എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്) 104, ബോയ്‌ലർ അറ്റൻഡന്റ്-3, ഇലക്ട്രീഷ്യൻ-4, ഹോർട്ടികൾച്ചർ അസിസ്റ്റന്റ്-6, ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്)-3, ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്)-13, മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ (പാത്തോളജി)-3 എന്നിങ്ങനെയാണ് ഒഴിവുകൾ. 25 വയസുവരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. 7,000 മുതൽ 9,000 വരെ സ്റ്റൈപ്പൻഡ് ലഭിക്കും. നവംബർ ഏഴിന് മുമ്പ് അപേക്ഷിക്കണം.

Related Topics

Share this story