Times Kerala

 സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം

 
 പ്രൊജക്ട് അസിസ്റ്റന്റ് നിയമനം; അപേക്ഷകൾ ഒക്ടോബർ മൂന്ന് വരെ 
 കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, അഭിമുഖ തീയതി, സമയം എന്ന ക്രമത്തില്‍. ഇലക്ട്രീഷ്യന്‍ -എസ് എസ് എല്‍ സി/ തത്തുല്യം, പി എസ് സി അംഗീകൃത നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്- ഇലകട്രീഷ്യന്‍, പ്രവൃത്തി പരിചയം അഭികാമ്യം-ഒക്ടോബര്‍ മൂന്നിന് രാവിലെ 11 മണി. പ്ലംബര്‍-എസ് എസ് എല്‍ സി/ തത്തുല്യം, പി എസ് സി അംഗീകൃത നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്-പ്ലംബര്‍, പ്രവൃത്തി പരിചയം അഭികാമ്യം-ഒക്ടോബര്‍ മൂന്നിന് ഉച്ചക്ക് രണ്ട് മണി. അറ്റന്‍ഡര്‍-എസ് എസ് എല്‍ സി/തത്തുല്യം, പി എസ് സി അംഗീകൃതം (വനിതകള്‍ മാത്രം)-ഒക്ടോബര്‍ നാലിന് രാവിലെ 11 മണി. വാച്ചര്‍-എസ് എസ് എല്‍ സി/ തത്തുല്യം, പി എസ് സി അംഗീകൃതം -ഒക്ടോബര്‍ നാലിന് ഉച്ചക്ക് രണ്ട് മണി. സ്ട്രക്ചര്‍ ക്യാരിയര്‍-എസ് എസ് എല്‍ സി/തത്തുല്യം, പി എസ് സി അംഗീകൃതം-ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 മണി. ധോബി-എസ് എസ് എല്‍ സി/തത്തുല്യം, പി എസ് സി അംഗീകൃതം-വനിതകള്‍ മാത്രം-ഒക്ടോബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണി. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ടുള്ള അഭിമുഖത്തിന് പരിയാരം ഗവ. ആയുര്‍വെദ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. പ്രായപരിധി 2023 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. ഫോണ്‍: 0497 2801688.

Related Topics

Share this story