Times Kerala

 വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നിയമനം

 
  താൽക്കാലിക നിയമനം
 വനിത-ശിശു വികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഹാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ ആരംഭിക്കുന്ന വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലേക്ക് (എൻട്രി ഹോം) ഹോം മാനേജർ, ഫീൽഡ് വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കെയർ ടേക്കർ, കുക്ക്, ലീഗൽ കൗൺസിലർ(പാർട്ട് ടൈം), സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.ഹോം മാനേജർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യു / എം.എ സോഷ്യോളജി/ എം.എസ്‌സി സൈക്കോളജിയാണ് യോഗ്യത. കെയർ ടേക്കർ തസ്തികയ്ക്ക് പ്ലസ്ടുവും കുക്കിനും ക്ലീനിംഗ് സ്റ്റാഫിനും അഞ്ചാം ക്ലാസും ലീഗൽ കൗൺസിലർക്ക് എൽ.എൽ.ബിയും സെക്യൂരിറ്റിക്ക് പത്താം ക്ലാസുമാണ് യോഗ്യത. താത്പര്യമുള്ളവർ hr.kerala@hIfppt.org എന്ന വിലാസത്തിൽ സെപ്റ്റംബർ 23നകം അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 9447750004.

Related Topics

Share this story