സീനിയര്‍ റസിഡന്റ് നിയമനം
Sep 15, 2023, 23:20 IST

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ സീനിയര്‍ റസിഡന്റ് തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: എം ബി ബി എസ് ബിരുദവും എം ഡി/എം എസ്/ഡി എന്‍ ബി ബിരുദാനന്തര യോഗ്യതയും കൗണ്‍സില്‍ രജിസ്‌ട്രേഷനും. പ്രായപരിധി: 2023 ജനുവരി ഒന്നിന് 50 വയസ്സ് പുര്‍ത്തിയാകരുത്. സെപ്റ്റംബര്‍ 20നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944.