Times Kerala

 പ്രൊജക്ട് അസിസ്റ്റന്റ് നിയമനം; അപേക്ഷകൾ ഒക്ടോബർ മൂന്ന് വരെ 

 
 പ്രൊജക്ട് അസിസ്റ്റന്റ് നിയമനം; അപേക്ഷകൾ ഒക്ടോബർ മൂന്ന് വരെ 
 

മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.പി) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ്സ് മാനേജ്മെന്റ് പാസ്സായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. 18 നും 30നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും.  അപേക്ഷകൾ ഒക്ടോബർ മൂന്നിന് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ഓഫീസുമായോ 0483 2734933 നമ്പറിലോ ബന്ധപ്പെടാം.

 

Related Topics

Share this story