പ്രോജക്ട് അസിസ്റ്റന്റ് നിയമനം
Oct 12, 2023, 15:14 IST

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിന് പട്ടികജാതി വിഭാഗക്കാരായ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി) അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ യോഗ്യതകള്‍ പരിഗണിക്കും. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 18 ന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ എത്തണം. പ്രായപരിധി 2023 ജനുവരി ഒന്നിന് 18 നും 33 നും മധ്യേ ആയിരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.