മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ നിയമനം
Sep 25, 2023, 14:12 IST

വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഗവ.ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്ലസ്ടു/തത്തുല്യം. ഗവ.ഹോമിയോ ഡിസ്പെന്‍സറികളില്‍ ജോലി ചെയ്തവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും രജിസ്ട്രേഷന്‍ ഉള്ള ഹോമിയോ ഡോക്ടറുടെ കീഴില്‍ ജോലി ചെയ്തവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, താമസ സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ നാലിന് രാവിലെ 11 മണി മുതല്‍ വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2778106.