Times Kerala

 മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

 
തൊഴിലവസരം: ഗൈനക്കോളജിസ്റ്റ് താത്കാലിക നിയമനം
 ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലപ്പുഴ പുന്നപ്രയില്‍ വാടക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 12,000/ രൂപയാണ് വേതനം. പട്ടികജാതി/പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട ബിരുദവും ബി.എഡുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെ  പരിഗണിക്കും. ജാതി, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സീനിയര്‍ സൂപ്രണ്ട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പുന്നപ്ര, വാടക്കല്‍ പിഓ 688003 ആലപ്പുഴ എന്ന വിലാസത്തില്‍ ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷ നല്‍കണം. അപേക്ഷ ജൂലൈ 15-ന് വൈകീട്ട് നാല് വരെ സ്വീകരിക്കും.

Related Topics

Share this story