Times Kerala

 മെഷീനിസ്റ്റ്, വയര്‍മാന്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 
വയനാട് റേഡിയോതെറാപ്പി ടെക്‌നോളജിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു
 ചാലക്കുടി ഗവ. ഐടിഐ യില്‍ മെഷീനിസ്റ്റ്, വയര്‍മാന്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. പിഎസ്എസിയുടെ റൊട്ടേഷന്‍ തയ്യാറാക്കുന്ന സംവരണ സംവരണേതര ചാര്‍ട്ട് പ്രകാരം ആയിരിക്കും നിയമനം നടത്തുക. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് മെഷീനിസ്റ്റ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ബിരുദം തതുല്യ യോഗ്യതയുള്ളവര്‍ക്ക് വയര്‍മാന്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 31 ന് രാവിലെ പത്തരയ്ക്ക് ഐടിഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0480 2701491.

Related Topics

Share this story