Times Kerala

 ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് നിയമനം

 
 ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
 

ഫാര്‍മസിസ്റ്റ് നിയമനം

പടിഞ്ഞാറത്തറ കാപ്പുകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 29ന് രാവിലെ 11ന് കാപ്പുകുന്ന് പി.എച്ച്.സി യില്‍ നടക്കും. ഡി.ഫാം,ബി.ഫാം (കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം . ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ച്ചക്ക് എത്തണം.

ലാബ് ടെക്നീഷ്യന്‍ നിയമനം

വയനാട് മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബിലേക്ക് ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 5 ന് രാവിലെ 10 ന് ആശുപത്രിയില്‍ നടക്കും. യോഗ്യത കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നോളജി ബിരുദം, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. യോഗ്യരായവരുടെ അഭാവത്തില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നോളജിയില്‍ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04935 240 264.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

നെന്മേനി ഗവ.വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കോപ്പി സഹിതം സെപ്തംബര്‍ 30 ന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04936 266 700.

Related Topics

Share this story