Times Kerala

 ഗസ്റ്റ് അദ്ധ്യാപക നിയമനം

 
 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് നിയമനം

 മീനങ്ങാടി ഗവ.പോളിടെക്നിക് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ ലക്ചര്‍ തസ്തികയിലും, ഇലക്ട്രിക്കല്‍ ആന്റ് ഇലക്രോണിക്സ്, സിവില്‍(പ്ലംബിങ്ങ്), മെക്കാനിക്കല്‍(ടര്‍ണിങ്ങ്), ഇലക്ട്രോണിക്സ് എന്നീ വിഭാഗത്തിലെ ട്രേഡ്സ്മാന്‍ തസ്തികയിലേക്കും ദിവസ വേതനടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 22 ന് മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടക്കും. ലക്ചറര്‍ തസ്തികയക്ക് അതാതു വിഷയത്തിലെ ഒന്നാം ക്ലാസ് ബിടെക്കും ട്രേഡ്സ്മാന്‍ തസ്തികയില്‍ അതാതു ട്രേഡുകളില്‍ ഐ.ടി.ഐ, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍ സി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 22 ന് രാവിലെ 10 ന്  മീനങ്ങാടി പോളിടെക്നിക് കോളേജില്‍ ഹാജരാകണം. ഫോണ്‍: 04936 247 420.

അസിസ്റ്റന്റ്  പ്രൊഫസര്‍ നിയമനം

വയനാട് മെഡിക്കല്‍ കോളേജില്‍ റേഡിയോ ഡയഗ്‌നോസിസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരദുവും റേഡിയോ ഡയഗ്‌നോസിസില്‍ പി.ജി.യും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി നവംബര്‍ 28 ന് രാവിലെ 11 ന് വയനാട് മെഡിക്കല്‍ കോളേജ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04935 299424.

Related Topics

Share this story