Times Kerala

 ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 
താല്‍ക്കാലിക അധ്യാപക നിയമനം
 

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ വിവിധ ട്രേഡുകളിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഈഴവ/ബില്ലവ/തിയ്യ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്, മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡുകളിലാണ് അവസരം. യോഗ്യത: ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്കിന് ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിവോക്, എന്‍ജിനീയറിങ്/ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ വയര്‍മാന്‍/ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക് ട്രെയിഡില്‍ എന്‍ എ സി/എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങിന് : ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിഗ്രി/ഓട്ടോ മൊബൈല്‍ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഓട്ടോമൊബൈല്‍/ഓട്ടോമൊബൈല്‍ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡില്‍ എന്‍ ടി സി / എന്‍ എ സി യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

യോഗ്യതതെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ സഹിതം മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡിലെ അഭിമുഖത്തിന് ഒക്ടോബര്‍ 20ന് രാവിലെ 11നും ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്, അഭിമുഖത്തിന് ഒക്ടോബര്‍ 21ന് രാവിലെ 11നും ഹാജരാകണം. ഫോണ്‍ 0474 2712781.

Related Topics

Share this story