ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച നവംബര്‍ രണ്ടിന്
Nov 1, 2023, 14:35 IST

മലമ്പുഴ ഗവ ഐ.ടി.ഐയില്‍ ടര്‍ണര്‍ ട്രെയിനര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് നവംബര്‍ രണ്ടിന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ടര്‍ണര്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തില്‍ ഓപ്പണ്‍ വിഭാഗക്കാരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.