ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം
Sep 18, 2023, 23:00 IST

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പില്‍ അടിയന്തിര രാത്രികാല വെറ്ററിനറി സേവനത്തിനായി ജില്ലയിലെ 12 ബ്ലോക്കുകളില്‍ ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ താത്ക്കാലികമായി നിയമിക്കുന്നു. എസ്.എസ്.എല്‍.സി., എല്‍.എം.വി. ലൈസന്‍സ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം.
താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 21ന് രാവിലെ 10.30ന് ബയോഡാറ്റ, യോഗ്യത രേഖ എന്നിവ സഹിതം ജില്ല കോടതി പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2252431.
