Times Kerala

 അക്വാകൾച്ചർ പ്രൊമോട്ടർ നിയമനം 

 
 ജി.ഐ.എസ്. എക്‌സ്പർട്ട് നിയമനം
കോഴിക്കോട്;  കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം - ജനകീയ മത്സ്യകൃഷി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അക്വാകൾച്ചർ പ്രൊമോട്ടർമാരെ താത്ക്കാലികമായി നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : ഫിഷറീസ് സയൻസിലുള്ള വി.എച്ച്.എസ്.സി/ഫിഷറീസ് സയൻസിലോ സുവോളജിയിലോ ഉള്ള ബിരുദം/എസ്.എസ്.എൽസിയും അക്വാകൾച്ചർ ഫീൽഡിൽ ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി - 20 വയസ്സിനും 56 വയസ്സിനും മധ്യേ. അപേക്ഷകർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പ്
എന്നിവ സഹിതം നവംബർ 15ന് രാവിലെ 10 മണിക്ക് മുമ്പായി  വെസ്റ്റ്ഹിൽ ഡയറക്ടറാഫീസിൽ നടക്കുന്ന വാക്ക് ഇൻ - ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.  ഫോൺ : 0495-2383780

Related Topics

Share this story