Times Kerala

 പി.എസ്.സി സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം

 
psc
 പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജോബ് സ്‌കൂള്‍ പദ്ധതി പ്രകാരം പി.എസ്.സി സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പഞ്ചായത്തുകളില്‍ സ്ഥിരം താമസമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബര്‍ 23 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് ബ്ലോക്ക് പഞ്ചായത്തിലുള്ള പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷയുടെ മാതൃക പാലക്കാട് ബ്ലോക്ക്, പട്ടികജാതി വികസന ഓഫീസിലും അതത് പഞ്ചായത്തുകളിലും ലഭിക്കും. ഫോണ്‍: 8547630126.

Related Topics

Share this story