ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Nov 19, 2023, 23:50 IST

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആന്‍ഡ് ഗവ പോളിടെക്നിക് കോളെജ് ഇലക്ട്രോണിക്സ് വിഭാഗം ഡെമോണ്‍സട്രേറ്റര്‍ തസ്തികകളിലെ ഒഴിവിലേക്ക് ദിവസ വേതനത്തില്‍ നിയമനം നടത്തും. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ ഫോട്ടോ എന്നിവ സഹിതം നവംബര്‍ 20 ന് രാവിലെ പത്തിന് കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04662220440.