സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബർ ഒന്ന്

കേരള എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ആകുവാൻ നിങ്ങൾക്ക് വേണ്ട യോഗ്യതകൾ.
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ് ആയിരിക്കണം.
പ്രായ പരിധി : 19 - 31 ( നിയമാനുസൃതമായ വയസ്സിളവ് ഉണ്ടാകും )
ശാരീരിക യോഗ്യത : കുറഞ്ഞത് 165 സെ.മി ഉയരം, 81 സെ മി കുറയാത്ത നെഞ്ചളവും കുറഞ്ഞത് 5 സെ മി വികാസവും.

അപേക്ഷകർക്ക് ശാരീരിക ന്യൂനതകൾ ഒന്നും ഉണ്ടായിരിക്കരുത്. നല്ല കാഴ്ച ശക്തിയും, ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി..
എല്ലാ ഉദ്യോഗാർത്ഥികളും 2.5 കിലോമീറ്റർ ദൂരം 13 മിനിറ്റിനുള്ളിൽ ഓടി പൂർത്തിയാക്കേണ്ട എൻഡ്യുറൻസ് ടെസ്റ്റ് വിജയിക്കണം.
ഓരോ ഉദ്യോഗാർത്ഥിയും നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിന്റെ വൺ സ്റ്റാർ നിലവാരത്തിലുള്ള എട്ട് ഇനങ്ങളിൽ ഏതെങ്കിലും അഞ്ചിനങ്ങളിൽ യോഗ്യത നേടണം.
കൂടുതൽ വിവരങ്ങൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പബ്ലിഷ് ചെയ്തിട്ടുള്ള നോട്ടിഫിക്കേഷൻ കാണുക. ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം പബ്ലിക് സർവ്വീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
01 -11 -2023 ആണ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. ഏവർക്കും വിജയാശംസകൾ.