Times Kerala

 മെഡിക്കല്‍ കോളേജില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 
job
 തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇൻഫെക്ഷൻ കണ്‍ട്രോള്‍ നഴ്സ്, ഡാറ്റാ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. ഇൻഫെക്ഷൻ കണ്‍ട്രോള്‍ നഴ്സിന് ബി എസ് സി നഴ്സിംഗ് ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും പ്രസ്തുത തസ്തികയില്‍ ആറ് മാസത്തെ പരിചയവുമാണ് വേണ്ടത്. ഡാറ്റാ മാനേജര്‍ക്ക് കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം/ഡിപ്ലോമ, പബ്ലിക് ഹെല്‍ത്ത് സെക്ടറില്‍ ഡാറ്റാ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാര്‍ക്കാണ് മുൻഗണന. അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ നവംബര്‍ 10ന് മുമ്ബ് മെഡിക്കല്‍ കോളേജ് പ്രിൻസപ്പലിന്റെ ഓഫീസില്‍ സമര്‍പ്പിക്കണം.

Related Topics

Share this story