അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ അപേക്ഷ ക്ഷണിച്ചു

മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റിയിലെ അങ്കണവാടി വര്‍ക്കര്‍മാരുടേയും, അങ്കണവാടി ഹെല്‍പ്പര്‍മാരുടേയും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

അപേക്ഷകരുടെ പ്രായം 01.01.2023 -ല്‍ 18 വയസ്സ് പൂര്‍ത്തിയാക്കേണ്ടതും. 46 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ് അപേക്ഷകള്‍ 17.10.2023 വൈകീട്ട് 5 വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0485 2814205.