Times Kerala

 അനലിറ്റിക്കൽ അസിസ്റ്റന്റ് ട്രെയിനി നിയമനം 

 
തൊഴിലവസരം: ഗൈനക്കോളജിസ്റ്റ് താത്കാലിക നിയമനം
 ക്ഷീരവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജ്യണൽ ഡയറി ലാബിന്റെ പ്രവർത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ  കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി ടെക് ഡയറി സയൻസ് ആന്റ് ടെക്നോളജി അല്ലെങ്കിൽ എം.എസ്.സി കെമിസ്ട്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറുമാസം എൻ.എ.ബി.എൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായം 21 നും 35 നും മദ്ധ്യേ. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ 29 ന് വൈകീട്ട് 5 നകം നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പാൾ, ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂർ, പാലക്കാട്, 678541 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷയിൽ ഫോൺ നമ്പർ വ്യക്തമായി എഴുതിയിരിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയുള്ളവരുടെ ലിസ്റ്റ് സെപ്റ്റംബർ 30 ന് 12 ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. ഇന്റർവ്യൂ ഒക്ടോബർ നാലിന് രാവിലെ 11 ന് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ നടത്തും. ഫോൺ : 9544554288.

Related Topics

Share this story