Times Kerala

 കൺസീലിയേഷൻ ഓഫീസറെ നിയമിക്കുന്നു

 
വാക്‌സിനേറ്റര്‍മാരെയും സഹായികളെയും നിയമിക്കുന്നു
 സബ് കളക്‌ടറുടെ ഓഫീസിൽ കൺസീലിയേഷൻ ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സേവനസന്നദ്ധതയും നിശ്ചിത യോഗ്യതയുമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷ ആലപ്പുഴ സബ് കളക്ടർക്ക് ജൂലൈ 20 അഞ്ചുമണിയ്ക്കകം നൽകണം. മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം-2007-ചട്ടം 3(3) പ്രകാരമാണ് നിയമനം.
യോഗ്യത: മുതിർന്ന പൗരന്മാരുടേയും ദുർബല വിഭാഗങ്ങളുടേയും ക്ഷേമത്തിനു വേണ്ടിയോ അല്ലെങ്കിൽ കളങ്കരഹിതമായി പ്രവർത്തിക്കുന്ന ഒരു സംഘടനയിൽ കുറഞ്ഞത് രണ്ട് വർഷത്തെയെങ്കിലും പ്രവൃത്തി പരിചയം, നിയമപരിജ്ഞാനം അല്ലെങ്കിൽ ഈ രംഗങ്ങളിൽ ഒന്നോ അതിലധികമോ മേഖലകളിൽ പൊതുപ്രവർത്തനത്തിൽ മികച്ചതും കറയറ്റതുമായ സേവനം. ഫോൺ: 0477- 2263441.

Related Topics

Share this story