ഒ.ഡി.ഇ.പി.സി. സൗജന്യ റിക്രൂട്ട്‌മെന്റ് വാക് ഇന്‍ ഇന്റര്‍വ്യൂ

യു.എ.ഇ.യിലെ മോഡല്‍ സ്‌കൂളിലേക്ക് അധ്യാപക തസ്തികകളില്‍ നിയമനത്തിനായി ആഗസ്ത് 13 ന് എറണാകുളം കുണ്ടന്നൂരുള്ള ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടില്‍ ഒ.ഡി.ഇ.പി.സി. മുഖേന വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. തസ്തിക, യോഗ്യത എന്ന ക്രമത്തതില്‍ : കിന്റര്‍ഗാര്‍ട്ടന്‍ ടീച്ചര്‍ (സ്ത്രീകള്‍ മാത്രം) : ബിരുവവും പ്രീപ്രൈമറി ട്രെയിനിംഗ് ഡിപ്ലോമ/മോണ്ടിസ്സോറി സര്‍ട്ടിഫിക്കറ്റും, സി.ബി..എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകളില്‍ സമാനതസ്തികയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം, പരമാവധി പ്രായം 45 വയസ്. ഇസ്ലാമിക് സ്റ്റഡീസ് ടീച്ചര്‍ (പി.ജി.റ്റി) (സ്ത്രീകള്‍ മാത്രം) ഇസ്ലാമിക് സ്റ്റഡീസില്‍ ബിരുദാനന്ത ബുരുദവും ബി.എഡും, സിബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകളില്‍ സമാനതസ്തികയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, പരമാവധി പ്രായം 45 വയസ്. ഇംഗ്ലീഷ് (പി.ജി.ടി) : ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദവും ബി.എഡും, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകളില്‍ സമാനതസ്തികയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പരമാവധി പ്രായം 45 വയസ്. എല്ലാ തസ്തികകള്‍ക്കും ഇംഗ്ലീഷിലുള്ള ആശയവിനിമയപാടവം നിര്‍ബന്ധം. ആകര്‍ഷകമായ ശമ്പളം ലഭിക്കും., സൗജന്യ താമസ സൗകര്യം, യാത്രാ സൗകര്യം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ടാവും. താത്പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെയും പാസ്‌പോര്‍ട്ടിന്റേയും ഒറിജിനലും കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (രണ്ട് എണ്ണം) എന്നിവ സഹിതം ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടില്‍ രാവിലെ എട്ടിനും 12നും മധ്യേ എത്തണം. ഫോണ്‍ : 0471-2329441/42/43/45, വൈബ്‌സൈറ്റ് : www.odepc.kerala.gov.in

Share this story