സൗജന്യ ബാങ്ക് പരിശീലനം

സൗജന്യ ബാങ്ക് പരിശീലനം

പാലക്കാട് : മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ റെസിഡന്‍ഷ്യല്‍ ബാങ്ക് പരിശീലനം നല്‍കുന്നു. ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്ക് നേടിയ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്കാണ് അവസരം. ഒരു വിദ്യാര്‍ഥിക്ക് ഒരുതവണ മാത്രമെ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 15നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണം. ഫോണ്‍: 0491-2815245.

Share this story