സ്‌പോര്‍ട്‌സ് സ്‌കൂള്‍ : അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളായണിയിലെ ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ അധ്യാപക തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, തസ്തികകളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദവും, ബി.എഡുമാണ് യോഗ്യത. പൊതുവിഭാഗത്തില്‍ മാനേജര്‍-കം-റസിഡന്റ് ട്യൂട്ടര്‍, സ്‌പെഷ്യല്‍ മ്യൂസിക് ടീച്ചര്‍ തസ്തികകളിലാണ് ഒഴിവ്. മ്യൂസിക് ടീച്ചര്‍ക്ക് മ്യൂസിക്കില്‍ ബിരുദവും ഗാനഭൂഷണവുമുണ്ടാവണം. മാനേജര്‍-കം-റസിഡന്റ് ട്യൂട്ടര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും വേണം. ജൂലൈ 19 ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ (അയ്യന്‍കാളി ഭവന്‍, കനകനഗര്‍, കവടിയാര്‍ പി.ഒ., വെള്ളയമ്പലം, തിരുവനന്തപുരം – 695003) വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. വെള്ളപേപ്പറില്‍ വിശദമായി തയ്യാറാക്കിയ ബയോഡേറ്റ, തസ്തികകള്‍ക്കനുസൃതമായ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി അപേക്ഷകര്‍ അഭിമുഖത്തിനെത്തണം.

Share this story