സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ താത്കാലിക നിയമനം

മലപ്പുറം ജില്ലയില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ വനിതകള്‍ക്കായി സംവരണം ചെയ്ത ആയ തസ്തികയില്‍ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. (ഓപ്പണ്‍ പ്രയോറിറ്റി വിഭാഗം -1, ഇ.ടി.ബി പ്രയോറിറ്റി വിഭാഗം -1). ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസായിരിക്കണം. എന്നാല്‍ ബിരുദധാരികള്‍ ആയിരിക്കരുത്. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ 1860 ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് (1860 ലെ സെന്‍ട്രല്‍ ആക്ട് XX1 ) അഥവാ 1955 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റ്‌റിഫിക് & ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് (1955 X11) പ്രകാരം രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നോ കുട്ടികളുടെ ആയ ആയി ഒരു വര്‍ഷത്തില്‍ കുറയാത്ത പരിചയം ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം ലഭിച്ചതായിരിക്കണം. വയസ് 2017 ജനുവരി ഒന്നിന് 18 – 41 (നിയമാനുസൃത വയസിളവ് ബാധകമാണ്). ശമ്പളം 600 രൂപ(ദിവസവേതനം). യോഗ്യതയുളള വനിതാ ഉദേ്യാഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂലൈ 26 നു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

Share this story