താത്ക്കാലിക നിയമനം
Nov 15, 2023, 23:50 IST

നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്‌പെന്‍സറിയിലേക്കുള്ള എച്ച്.ഡബ്ല്യൂ.സി മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ ജി എന്‍ എം തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത -ജി എന്‍ എം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. ബയോഡാറ്റയും ഫോട്ടോയും സ്വയം സാക്ഷ്യപ്പെടുത്തിയ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ നവംബര്‍ 21 വരെ അപേക്ഷ നല്‍കാം. നവംബര്‍ 23ന് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍: 8113028721.