ഡോക്ടർ നിയമനം
Updated: Nov 16, 2023, 13:27 IST

കോട്ടയം: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഇടയിരിക്കപ്പുഴ സി.എച്ച്.സി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കറുകച്ചാൽ സി.എച്ച്്.സി എന്നിവിടങ്ങളിൽ താൽക്കാലികമായി ഡോക്ടർമാരെ നിയമിക്കുന്നു. അഡ്ഹോക്ക് നിയമപ്രകാരമുള്ള വേതനം നൽകും. രാവിലെ ഒൻപതുമുതൽ വൈകിട്ട് ആറ് വരെയാണ് സേവന സമയം. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെക്രട്ടറി, വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, ചാമംപതാൽ പി.ഒ എന്ന വിലാസത്തിലോ bdovzur@gmail.com എന്ന ഇമെയിലിലോ നവംബർ 19നകം അപേക്ഷിക്കണം. ഫോൺ: 0481 2456355.