ഗ്രാഫിക് ഡിസൈനര്‍, കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ താത്കാലിക നിയമനം

ഗ്രാഫിക് ഡിസൈനര്‍, കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ താത്കാലിക നിയമനം

തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ വകുപ്പിലെ തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിങ്ങ് സെല്ലിലേക്ക് ഗ്രാഫിക് ഡിസൈനര്‍, കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഗ്രാഫിക് ഡിസൈനര്‍ തസ്തികയിലേക്ക് വി.എച്ച്‌.എസ്.ഇ/പ്ലസ്ടു, അഡോബ് ഫോട്ടോ ഷോപ്പ്, കോറല്‍ ഡ്രൊ, പേജ് മേക്കര്‍ എന്നിവയിലുള്ള രണ്ട് വര്‍ഷത്തെ പ്രാവീണ്യം എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ യോഗ്യത: വി.എച്ച്‌.എസ്.ഇ/പ്ലസ്ടു, ഡി.റ്റി.പി (മലയാളം, ഇംഗ്ലീഷ്), ബേസിക്, പ്രോഗ്രാമിങ്ങ്, എം.എസ്. ഓഫീസ്, പേജ് മേക്കര്‍ എന്നിവയിലുള്ള രണ്ട് വര്‍ഷത്തെ പ്രാവീണ്യം. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 15ന് രാവിലെ 11 മുതല്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്ററി വിഭാഗം ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങളുമായി ഹാജരാകണം.

Share this story