കിര്‍ടാഡ്‌സില്‍ താത്കാലിക നിയമനം

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ടാഡ്‌സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ്) വകുപ്പിലേക്ക് പ്രോജക്ട് ഫെല്ലോ തസ്തികയിലേക്കും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്കും താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും.

യോഗ്യത:  കാറ്റഗറി I – പ്രോജക്ട് ഫെല്ലോ (ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ആന്ത്രോപ്പോളജി/സോഷ്യോളജി/എക്കണോമിക്‌സ്/റൂറല്‍ ആന്റ്‌ട്രൈബല്‍ സോഷ്യോളജി വിഷയത്തില്‍ (റഗുലര്‍ കോഴ്‌സ്) കുറഞ്ഞത് രണ്ടാം ക്ലാസ്സോടെ ലഭിച്ച ബിരുദാനന്തര ബിരുദം),

കാറ്റഗറി II – പ്രോജക്ട് ഫെല്ലോ (ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ആന്ത്രോപ്പോളജി/സോഷ്യോളജി/സ്റ്റാറ്റിസ്റ്റിക്‌സ്/എക്കണോമിക്‌സ് വിഷയത്തില്‍ (റഗുലര്‍ കോഴ്‌സ്) കുറഞ്ഞത് രണ്ടാം ക്ലാസ്സോടെ ലഭിച്ച ബിരുദാനന്തര ബിരുദം),

കാറ്റഗറി III – പ്രോജക്ട് ഫെല്ലോ (ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ആന്ത്രോപ്പോളജി/റൂറല്‍ ആന്റ്‌ട്രൈബല്‍ സോഷ്യോളജി വിഷയത്തില്‍ (റഗുലര്‍ കോഴ്‌സ്) കുറഞ്ഞത് രണ്ടാം ക്ലാസ്സോടെ ലഭിച്ച ബിരുദാനന്തര ബിരുദം),

കാറ്റഗറി IV – ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും പി.ജി.ഡി.സി.എ (ഡി.ടി.പി., ടൈപ്പിംഗ്, എം.എസ് ഓഫീസില്‍ പ്രാഗത്ഭ്യം നിര്‍ബന്ധമാണ്). പ്രായപരിധി 01.01.2017 ന് 40 വയസില്‍ കൂടരുത്. പട്ടിക പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യതകള്‍, സമുദായം, വയസ്, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒറിജിനലും സഹിതം ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് കിര്‍ടാഡ്‌സ്, ചേവായൂര്‍ പി.ഒ., കോഴിക്കോട് – 673 017 വകുപ്പില്‍ ആഗസ്റ്റ് 11 രാവിലെ 10 ന് കിര്‍ടാഡ്‌സ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

Share this story