കരാട്ടെ പരിശീലകര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് രക്ഷ പദ്ധതി വഴി ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുളള സ്‌കൂളുകളിലെ (മുഴുവന്‍ സര്‍ക്കാര്‍/എയ്ഡഡ്) കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നു. സര്‍ക്കാര്‍/കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകൃത നാഷണല്‍ ഫെഡറേഷന്‍ സര്‍ട്ടിഫിക്കറ്റുളള വ്യക്തികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും കരാട്ടെ പരിശീലകരെ തിരഞ്ഞെടുക്കാന്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് മണിക്ക് ജില്ലാ പഞ്ചായത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.

Share this story