Times Kerala

 
ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 
 അധ്യാപക ഒഴിവ്
 കട്ടപ്പന സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വയര്‍മാന്‍ ഇന്‍സ്ട്രക്ടര്‍ക്ക് എന്‍.റ്റി.സി. അല്ലെങ്കില്‍ എന്‍.എ.സി. യും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കിലിലോ, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിലോ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കിലിലോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിലോ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ടര്‍ണര്‍ അല്ലെങ്കില്‍ ടി.ഡി.എം ട്രേഡില്‍ എന്‍.റ്റി.സി. അല്ലെങ്കില്‍ എന്‍.എ.സി.യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ബന്ധപ്പെട്ട ട്രേഡുകളില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 15 രാവിലെ 10 ന് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുന്‍പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം.. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216.

Related Topics

Share this story