അസാപ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

അസാപിന്റെ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്/സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവിന്റെ ഒഴിവുകളിലേക്ക് ജൂലൈ 25വരെ അപേക്ഷിക്കാം. അസാപ് കോഴ്‌സിന്റെ ഫൗണ്ടേഷന്‍ മോഡ്യൂല്‍ പഠിപ്പിക്കുന്നതിനാണ് പരിശീലകരെ നിയോഗിക്കുന്നത്. ബിരുദവും ഇംഗ്ലീഷ് പരിജ്ഞാനവും അടിസ്ഥാന ഐടി പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ടെസ്റ്റ് അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നാസ്‌കോം നടത്തുന്ന ടെസ്റ്റില്‍ അറുപത് ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് നേടുന്നവരെയാണ് അഭിമുഖത്തില്‍ പരിഗണിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അസാപ് സിലബസില്‍ പ്രത്യേക പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ ംംം.മമെുസലൃമഹമ.ഴീ്.ശി എന്ന സൈറ്റിലെ കരിയേഴ്‌സ് ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 9744197959, 9495999647 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Share this story