Times Kerala

ഓണ്‍ലൈനായി ഇനി കാറുകളും വാങ്ങാം; പുതിയ പദ്ധതിയുമായി ആമസോണ്‍

 
ഓണ്‍ലൈനായി ഇനി കാറുകളും വാങ്ങാം; പുതിയ പദ്ധതിയുമായി ആമസോണ്‍

മൊബൈൽ ഫോണും കമ്പ്യൂട്ടറും എളുപ്പത്തിൽ വാങ്ങുന്ന പോലെ ഇനി കാറുകളും ഓൺലൈനായി വാങ്ങാം. ആമസോണിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ  പ്രമുഖ ദക്ഷിണകൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയുടെ കാറുകളാണ് ആമസോണിലൂടെ വിറ്റഴിക്കുക . ഇഷ്ട മോഡലുകളും ഫീച്ചറുകളും ആമസോൺ വഴി തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. 

പക്ഷേ ഈ സൗകര്യം ഇന്ത്യയിലല്ലെന്നുള്ളതാണ് നിരാശാജനകമായ വസ്തുത. അമേരിക്കയിലാണ് ഓൺലൈൻ സൈറ്റുകളിലൂടെ കാറുകൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുക. അടുത്ത വർഷം മുതൽ സൗകര്യം ലഭ്യമാക്കും. ഘട്ടം ഘട്ടമായാണ്  ആമസോൺ കാർ വിപണന രംഗത്തെത്തിയത്.

Related Topics

Share this story