Times Kerala

 ആമസോണിന്‍റെ  ദി ബ്യൂട്ടി സെയിൽ മൂന്നാം എഡിഷൻ 24 മുതൽ  

 
amazon
 

ആമസോൺ ദി ബ്യൂട്ടി സെയിൽ മൂന്നാം എഡിഷൻ നവംബർ 24 മുതൽ 26 വരെ നടക്കും. ആമസോൺ ബ്യൂട്ടിയിൽ ലോറിയൽ പ്രൊഫഷണലുമായി സഹകരിച്ച് മെയ്‌ബെലിൻ അവതരിപ്പിക്കുന്ന ശൈത്യകാല, ഉത്സവ സീസൺ എഡിഷനിൽ സൗന്ദര്യ വർധക ഉൽപന്നങ്ങൾക്ക് 60% വരെ ഇളവ് ലഭിക്കും. മോയിസ്‍ചറൈസറുകൾ, സെറം, ഫേസ് ആൻഡ് ബോഡി ഓയിലുകൾ, ശീത
കാലാവസ്ഥയുടെ പ്രത്യാഘാതങ്ങളെ ചെറുക്കുന്ന സ്‍കിൻ ആൻഡ് ഹെയർ മാസ്‌കുകൾ, മറ്റുപകരണങ്ങൾ  എന്നിവ വിപുലമായ ശ്രേണിയിൽ നിന്ന് തെരഞ്ഞെടുക്കാനാകും. ഓരോ പർച്ചേസിനും ആകർഷക ഡീലുകളും സൗജന്യ സമ്മാനങ്ങളും ലഭിക്കും.

സൗന്ദര്യ പരിചരണത്തിൽ ഏകജാലക ഷോപ്പ് എന്ന നിലയ്ക്കാണ് ദി ബ്യൂട്ടി സെയിൽ മൂന്നാം എഡിഷൻ. ദി  ബ്യൂട്ടി സെയിലിന്റെ മുൻ എഡിഷനുകൾക്കു ലഭിച്ച മികച്ച പ്രതികരണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ എഡിഷൻ ആരംഭിക്കുന്നതെന്ന് ആമസോൺ ഇന്ത്യ ബ്യൂട്ടി, പേഴ്‌സണൽ കെയർ ആൻഡ് ലക്ഷ്വറി ബ്യൂട്ടി ഡയറക്‌ടർ സേബ ഖാൻ പറഞ്ഞു. ഉപഭോക്താവിന്റെ സൗകര്യവും സാമ്പത്തിക ലാഭവും ഉറപ്പാക്കുന്ന ഉൽപന്നങ്ങൾ തെരഞ്ഞെടുക്കാനാകുമെന്നും അവർ പറഞ്ഞു.

Related Topics

Share this story