Times Kerala

15 ശതമാനം വര്‍ധനവ് ലക്ഷ്യമിട്ട് പിരമല്‍ എന്‍റര്‍പ്രൈസസ്

 
 ആസ്തി 1.30 ലക്ഷം കോടി രൂപയാക്കാന്‍ പിരമല്‍ എന്റര്‍പ്രൈസസ്
 

നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 15 ശതമാനം വര്‍ധിപ്പിച്ച് 80,000 കോടി രൂപയിലെത്തിക്കാന്‍ പിരമല്‍ എന്‍റര്‍പ്രൈസസ് ലക്ഷ്യമിടുന്നു.  2028 സാമ്പത്തിക വര്‍ഷത്തോടെ കൈകാര്യം ചെയ്യുന്ന     ആസ്തികള്‍ 1.5 ലക്ഷം കോടി രൂപയിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നതായി വാര്‍ഷിക പൊതുയോഗത്തില്‍ വ്യക്തമാക്കി.

കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 70 ശതമാനവും ചെറുകിട വായ്പാ രംഗത്താണ്.  കമ്പനിയുടെ സമ്പൂര്‍ണ സബ്സിഡിയറിയായ പിരമല്‍ ഫിനാന്‍സ് താങ്ങാനാവുന്ന വായ്പകളുടെ രംഗത്ത് മുന്‍നിരക്കാരാണ്.  രാജ്യത്തെ 625 ജില്ലകളിലായി 13,000-ത്തില്‍ അധികം പിന്‍കോഡ് മേഖലകളില്‍ സേവനവും ലഭ്യമാക്കുന്നുണ്ട്.

സാങ്കേതികവിദ്യയും വിശകലന രീതിയും പ്രയോജനപ്പെടുത്തി ഡാറ്റയുടെ അടിസ്ഥാനത്തില്‍ വളര്‍ച്ച കൈവരിക്കുന്നതിലാണ് പിരമല്‍ ഫിനാന്‍സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പിരമല്‍ എന്‍റര്‍പ്രൈസസ് ചെയര്‍മാന്‍ അജയ് പിരമല്‍ പറഞ്ഞു. 

Related Topics

Share this story