Times Kerala

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല: പവന് 53,680 രൂപ

 
gold
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സ്വർണവില കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുത്തനെ ഇടിഞ്ഞിരുന്നു.പവന് 53,680 രൂപ എന്ന നിലയിലും, ഗ്രാമിന്  6,710 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസങ്ങളിലായി സ്വർണത്തിന് കുറഞ്ഞത് 440 രൂപയാണ്.  5575 രൂപയാണ് രു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിൻ്റെ വിപണി വില. 98 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. ആഗോളവിപണിയിൽ ഉണ്ടാകുന്ന ചലനങ്ങളാണ് സ്വർണവിലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നത്. 

Related Topics

Share this story