കേരളത്തിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി HDFC ബാങ്ക്, IIM കോഴിക്കോട് LIVE-മായി ധാരണാപത്രം ഒപ്പുവച്ചു
Nov 21, 2023, 15:10 IST

കേരളത്തിലെ സ്റ്റാർട്ടപ്പ് ലാൻഡ്‌സ്‌കേപ്പിനെ പിന്തുണയ്ക്കുന്നതിനായി ഐഐഎം കോഴിക്കോട് LIVE-മായി (ലബോറട്ടറി ഫോർ ഇന്നൊവേഷൻ, വെഞ്ച്വറിംഗ് ആൻഡ് എന്റർപ്രണർഷിപ്പ്) ധാരണാപത്രം (MoU) ഒപ്പുവെച്ചതായി എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് അറിയിച്ചു. സംരംഭക ആവാസവ്യവസ്ഥയെ വിപുലമാക്കുകയും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം സ്റ്റാർട്ടപ്പ് സമൂഹവുമായുള്ള ഇടപഴകൽ കൂടുതൽ ആഴത്തിലാക്കുവാനും ധാരണാപത്രം സഹായിക്കും.