Times Kerala

 കല്യാണ്‍ ജൂവലേഴ്സ് സെന്‍ഹര്‍ ആഭരണശേഖരം അവതരിപ്പിച്ചു

 
 കല്യാണ്‍ ജൂവലേഴ്സ് സെന്‍ഹര്‍ ആഭരണശേഖരം അവതരിപ്പിച്ചു
 

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പുരുഷന്മാര്‍ക്കുള്ള ആഭരണശേഖരമായ സെന്‍ഹര്‍ പുറത്തിറക്കി. കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ അമിതാഭ് ബച്ചന്‍ പുതിയ ആഭരണനിരയിലെ വൈശിഷ്ട്യമാര്‍ന്ന ആഭരണങ്ങള്‍ അണിഞ്ഞ് പ്രത്യേകമായ അവതാറിലൂടെ സെന്‍ഹര്‍ ആഭരണശേഖരത്തിന്‍റെ പ്രചാരണത്തിന് തുടക്കം കുറിച്ചു.

കുലീനന്‍ എന്നര്‍ത്ഥം വരുന്ന പോര്‍ട്ടുഗീസ് പേരായ സെന്‍ഹറില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുരുഷന്മാര്‍ക്കായുള്ള പുതിയ ആഭരണശേഖരം ഒരുക്കിയിരിക്കുന്നത്. ആധുനിക പുരുഷന്മാര്‍ക്ക് ചേരുന്ന രീതിയില്‍ നവീനമായ ശൈലിയും പൗരാണിക രൂപകല്‍പ്പനയും ഇണക്കിച്ചേര്‍ത്താണ് സവിശേഷമായതും അര്‍ത്ഥവത്തായതുമായ ഈ ആഭരണശേഖരമൊരുക്കിയിരിക്കുന്നത്.

പുതിയ സെന്‍ഹര്‍ ശേഖരത്തിലൂടെ കല്യാണ്‍ ജൂവലേഴ്സ് ആധുനിക ജീവിതശൈലിക്ക് ചേരുന്ന രീതിയില്‍ താങ്ങാനാവുന്ന വിലയില്‍ നിത്യവും അണിയാനുള്ള ആഭരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുരുഷന്മാര്‍ക്കായുള്ള ആഭരണങ്ങളുടെ കാര്യത്തില്‍ വളര്‍ന്നുവരുന്ന താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ഈ വിവാഹ സീസണില്‍ വരന്മാര്‍ക്ക് സമ്മാനമായി നല്കുന്നതിനുള്ള ആഭരണങ്ങള്‍ ഒരുക്കുന്നതിനാണ് കല്യാണ്‍ ജൂവലേഴ്സ് പ്രാധാന്യം നല്കുന്നത്. പുരുഷന്മാര്‍ക്കുള്ള ആഭരണനിരയില്‍ മികച്ച വളര്‍ച്ച നേടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

പുരുഷന്മാര്‍ക്കായുള്ള പുതിയ എക്സ്ക്ലൂസീവ് ആഭരണശേഖരം ആധുനിക പുരുഷന്‍റെ വൈശിഷ്ട്യത്തിനും ശക്തിക്കും മാറ്റുകൂട്ടുന്നതാണെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സെന്‍ഹര്‍ ശേഖരത്തിലെ ഓരോ രൂപകല്‍പ്പനയും വീര്യംനിറഞ്ഞ ആധുനിക പുരുഷന്‍റെ സവിശേഷമായ ശൈലിക്കും ചൈതന്യത്തിനും അനുയോജ്യമായവയാണ്. രൂപകല്‍പ്പനയിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയിലൂടെ എന്നെന്നും നിലനില്‍ക്കുന്ന ആഭരണങ്ങളാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കുന്നത്. മികവിന്‍റെയും പൗരുഷത്തിന്‍റെയും കഥകളാണ് ഈ ശേഖരത്തിലെ ഓരോ ആഭരണത്തിനും പറയാനുള്ളതെന്ന് ടി.എസ്. കല്യാണരാമന്‍  ചൂണ്ടിക്കാട്ടി.

ഓരോ പുരുഷന്‍റെയും വ്യക്തിത്വം വെളിവാക്കുന്നതാണ് എന്നെന്നും നിലനില്‍ക്കുന്ന സെന്‍ഹര്‍ ആഭരണശേഖരം. പുതിയ തലമുറയുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് വൈവിധ്യമാര്‍ന്ന രൂപസവിശേഷതയോടെ ഒന്നിലധികം നിറങ്ങളുടെ വൈവിധ്യത്തോടെ, അതേസമയം മിതമായ അലങ്കാരങ്ങളോടെയാണ് പുതിയ ആഭരണശേഖരം ഒരുക്കിയിരിക്കുന്നത്. സ്വര്‍ണത്തിലും പ്ലാറ്റിനത്തിലും റോസ് ഗോള്‍ഡിലും വൈറ്റ് ഗോള്‍ഡിലും തീര്‍ത്ത ആഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളുമാണ് നെക്ക്പീസുകളായും മാലകളായും മോതിരങ്ങളായും ബ്രേയ്‌സ്‌ലെറ്റുകളായും ഈ ശേഖരത്തിലുള്ളത്. കരുത്തും ഭംഗിയും തുലനം ചെയ്യുന്ന രീതിയില്‍ ഏറെ ശ്രദ്ധയോടെയാണ് ഇവ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ശുദ്ധത ഉറപ്പ് നല്‍കുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ കല്യാണ്‍ ജൂവലേഴ്സിന്‍റെ നാലുതല അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ മെയിന്‍റനന്‍സും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

കല്യാണിന്‍റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ വിവാഹാഭരണങ്ങള്‍ അടങ്ങിയ മുഹൂര്‍ത്ത്, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങളുടെ നിരയായ മുദ്ര, ടെംപിള്‍ ജൂവലറികള്‍ ഉള്‍ക്കൊള്ളുന്ന നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍സ് ആഭരണങ്ങളായ രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള കല്ലുകളും ഡയമണ്ടുകളുമുള്ള ആഭരണങ്ങളായ ലൈല എന്നിവയെല്ലാം കല്യാണിന്‍റെ ഷോറൂമുകളില്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ www.kalyanjewellers.net  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Related Topics

Share this story