Times Kerala

 വെര്‍ച്വല്‍ പ്രോപര്‍ട്ടി പ്രദര്‍ശനമായ ഹോം ഉത്സവ് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

 
icici
 

കൊച്ചി:  ഐസിഐസിഐ ബാങ്ക് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ വെര്‍ച്വലായി അവതരിപ്പിക്കുന്ന ഹോം ഉത്സവ് ഡിജിറ്റല്‍ പ്രദര്‍ശനത്തിന് തുടക്കം കുറിച്ചു. ബാങ്ക് അംഗീകരിച്ച പ്രോജക്റ്റുകള്‍ വീട്ടിലോ ഓഫിസിലോ ഇരുന്നുകൊണ്ട് ബ്രൗസുചെയ്ത് അവരുടെ സ്വപ്ന ഭവനം തിരഞ്ഞെടുക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും. രാജ്യത്തെ പ്രമുഖ ഡെവലപര്‍മാരുടെ 350-ല്‍ ഏറെ പദ്ധതികളാണ് പ്രദര്‍ശിപ്പിക്കുന്നത്. 

 

ആകര്‍ഷകമായ പലിശ നിരക്ക്, പ്രത്യേക പ്രോസസിങ് ഫീസ്, വായ്പകള്‍ ഡിജിറ്റലായി അനുവദിക്കുന്നതിനുള്ള സൗകര്യം, ഡെവലപര്‍മാരില്‍ നിന്നുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ തുടങ്ങിയവ ഇതിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.  ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കളല്ലാത്തവര്‍ക്കും പ്രദര്‍ശനത്തിലൂടെ വസ്തു വാങ്ങാനാവും. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ബാങ്കിന്‍റെ മുന്‍കൂട്ടി അനുമതിയുള്ള വായ്പകളുടെ ആനുകൂല്യവും നേടാം. മുംബൈ എംഎംആര്‍. ഡെല്‍ഹി എന്‍സിആര്‍, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കോല്‍ക്കത്ത, അഹമ്മദാബാദ്, പൂനെ, നാസിക്, വഡോദര, സൂരത്ത്, ജെയ്പൂര്‍ എന്നീ നഗരങ്ങളിലെ ഇരുന്നൂറിലേറെ പ്രമുഖ ഡെവലപര്‍മാരുടെ പദ്ധതികളാണ് ഡിസംബര്‍  അവസാനം വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തിലുള്ളത്.

 

വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ ആവശ്യത്തിന് അനുസൃതമായി ബജറ്റ്, സ്ഥലം, നിര്‍മാണ സ്ഥിതി തുടങ്ങിയവയെല്ലാം വിലയിരുത്തി തിരച്ചില്‍ നടത്താനാവും. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രതികരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷവും ഹോം ഉത്സവ് സംഘടിപ്പിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഐസിഐസിഐ ബാങ്ക് സെക്യേര്‍ഡ് അസറ്റ്സ് വിഭാഗം മേധാവി സഞ്ജയ് സിംഗ്വി ചൂണ്ടിക്കാട്ടി.  സ്വപ്ന ഭവനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ തെരഞ്ഞെടുപ്പു നടത്താനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

6.70 ശതമാനം മുതലുള്ള പലിശ നിരക്കുകളും പ്രത്യേക പ്രോസസിങ് നിരക്കുമാണ് ഇവിടെ ബാധകമാകുക. www.homeutsavicici.com ല്‍ പ്രദര്‍ശനം വീക്ഷിക്കാം.  

   

Related Topics

Share this story