Times Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു: പവന് ഇന്ന് 53,680 രൂപ

 
gold
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. കുത്തനെ ഉയർന്നിരുന്ന സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് പവന് കുറഞ്ഞത് 280 രൂപയാണ്. ഇന്നലെ 160 രൂപ കുറഞ്ഞിട്ടുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 53,680 രൂപ എന്ന നിലയിലും, ഗ്രാമിന് 35 രൂപ കുറഞ്ഞ് 6,710 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ഈ മാസം ആദ്യമായാണ് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. 98 രൂപയാണ് വിപണി വില. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണത്തിൻ്റെ വിലയിൽ ചലനം സൃഷ്ടിക്കുന്നത്. 

Related Topics

Share this story