Times Kerala

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്: ഇന്ന് പവന് 53,840 രൂപ

 
gold
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വീണ്ടും വർധനവ്. നിരക്കുകളിൽ ഇന്നലെ മാറ്റമൊന്നുമില്ലായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ആ​ഗോള സ്വർണ്ണ വ്യാപാരം ചെറിയ നേട്ടത്തിലാണ് നടക്കുന്നത്. ഇന്ന് വെള്ളി നിരക്കുകളിലും ഇടിവുണ്ട്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,840 രൂപ എന്ന നിലയിലും, ഗ്രാമിന് 6,730 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 53,680 രൂപയും, ഗ്രാമിന് 6,710 രൂപയുമായിരുന്നു. ഈ മാസത്തെ ഉയർന്ന വിലയിലേക്ക് സ്വർണം എത്തിയത് ജൂലൈ 6,7 തീയതികളിലായിരുന്നു. അന്ന് പവന് 54,120 രൂപയും, ഗ്രാമിന് 6,765 രൂപയുമായിരുന്നു. ആഗോള വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവിലയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നത്. 
 

Related Topics

Share this story