Times Kerala

വർദ്ധനവിന് പിന്നാലെ വിശ്രമിച്ച് സ്വർണവില; നിരക്ക് അറിയാം 

 
സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു; പവന്  280 രൂപ കുറഞ്ഞ് 34,720 രൂപയായി

തിരുവനന്തപുരം: വമ്പൻ കുതിച്ചുചാട്ടത്തിന് പിന്നാലെ ഇന്ന് വിശ്രമിച്ച് സ്വർണവില. ഒറ്റയടിക്ക് ഇന്നലെ 480 രൂപ വർധിച്ചു.  45,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്. റെക്കോർഡ് വിലയിലേക്കാണ് സ്വർണം കുത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. 

കഴിഞ്ഞ നാല് ദിവസങ്ങൾകൊണ്ട് 880 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്ന് സ്വർണവിലയിൽ മാറ്റമില്ലെങ്കിലും വെള്ളിയുടെ വില താഴേക്ക് പോയിട്ടുണ്ട്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്റെ വിപണി വില 5655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4690 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 79 രൂപയിലെത്തി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Related Topics

Share this story