ബിൽ പേയ്മെൻ്റ് എളുപ്പത്തിലാക്കാൻ ക്ലിക്ക് പേ: PhonePe-യും NPCI ഭാരത് ബിൽപേ ലിമിറ്റഡും കൈകോർക്കുന്നു

ഈ ഓണത്തിന് PhonePe-യിൽ നിന്ന് സ്വർണ്ണം വാങ്ങൂ, ഒപ്പം നേടൂ അതിശയിപ്പിക്കുന്ന ക്യാഷ്ബാക്ക്
 എൻപിസിഐ ഭാരത് ബിൽപേ ലിമിറ്റഡുമായി (NBBL) സഹകരിച്ച് ഉപഭോക്താക്കൾക്കായി ക്ലിക്ക്പേ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്‍ഫോമായ PhonePe. വൈദ്യുതി, വെള്ളം, ഗ്യാസ്, വായ്പ തിരിച്ചടവ്  തുടങ്ങിയ ആവർത്തിച്ചുള്ള ഓൺലൈൻ ബിൽ പേയ്മെന്റുകൾ നടത്താൻ ഉപഭോക്താക്കൾക്ക് ക്ലിക്ക് പേ കൂടുതൽ സൗകര്യമേകും.  ക്ലിക്ക് പേ പേയ്മെന്റ് ലിങ്ക് ഉപയോഗിക്കുന്നതിലൂടെ, ഓരോ ബില്ലർ /സേവനവുമായി ബന്ധപ്പെട്ട അക്കൗണ്ട് വിശദാംശങ്ങൾ ഓർമിക്കേണ്ടതിന്റെ ആവശ്യകതയും ഇല്ലാതാകും. ബില്ലർ അയയ്ക്കുന്ന ഈ ലിങ്ക് ഉപഭോക്താവിനെ നേരിട്ട് പേയ്മെന്റ് പേജിലേക്ക് നയിക്കുകയും ബിൽ തുക ഉടനടി തന്നെ കാണിക്കുകയും ചെയ്യും.

Share this story