Times Kerala

'ജനറേഷന്‍ ഗ്രീന്‍' കാംപെയ്നിനായി എഐസിടിഇയും ഓപ്പോ ഇന്ത്യയും സഹകരിക്കും

 
'ജനറേഷന്‍ ഗ്രീന്‍' കാംപെയ്നിനായി എഐസിടിഇയും ഓപ്പോ ഇന്ത്യയും സഹകരിക്കും
 

: ഓള് ഇന്ത്യ കൗണ്സില് ഫോര് ടെക്നിക്കല് എജ്യുക്കേഷനും (എഐസിടിഇ) ഓപ്പോ ഇന്ത്യയും ഇന്ന് തങ്ങളുടെ 'ജനറേഷന് ഗ്രീന്' കാംപെയ്ന് പ്രഖ്യാപിച്ചു. 1എം1ബി (വണ് മില്യണ് ഫോര് വണ് ബില്യണ്) നേതൃത്വം നല്കുന്ന 100-ദിന പരിപാടി, ഇന്ത്യയിലെ കോളേജുകളില് 5,000 ഇന്റേണ്ഷിപ്പ് അവസരങ്ങളിലൂടെ യുവാക്കള്ക്കിടയില് ഹരിത നൈപുണ്യങ്ങള് പ്രോത്സാഹിപ്പിക്കും.  

ലിങ്ക്ഡ്ഇന്നിന്റെ 2023 വര്ഷത്തെ ഗ്ലോബല് ഗ്രീന് സ്കില്സ് റിപ്പോര്ട്ട് അനുസരിച്ച്, സാധാരണ തൊഴിലാളികളേക്കാള് ഹരിത നൈപുണ്യങ്ങളുള്ള തൊഴിലന്വേഷകര്ക്ക് ജോലി ലഭിക്കാന് 29% സാധ്യത കൂടുതലാണ്. കാലാവസ്ഥാ പ്രബുദ്ധതയുള്ള കഴിവുകള് വളര്ത്തിയെടുക്കുന്നതിന് പുതിയ നീക്കം സഹായിക്കും. ഇത് വിദ്യാര്ത്ഥികളുടെ അറിവ് വര്ദ്ധിപ്പിക്കുകയും ഭാവി അവസരങ്ങള്ക്കായി അവരെ സജ്ജരാക്കുകയും ചെയ്യും.  

''ഗ്രീന് ഇന്റേണ്ഷിപ്പ് പ്രോഗ്രാമിനായി ഓപ്പോ ഇന്ത്യയുമായി കൈകോര്ക്കുന്നതില് എഐസിടിഇ അഭിമാനിക്കുന്നു'', എഐസിടിഇ ചെയര്മാന് ഡോ. ടി ജി സീതാറാം പറഞ്ഞു. ''വിദ്യാര്ത്ഥികള്ക്ക് അവരുടെ കഴിവുകള് വികസിപ്പിക്കുന്നതിനും പാരിസ്ഥിതിക വെല്ലുവിളികള് നേരിടുന്നതിനും പരിസ്ഥിതി സൗഹൃദ ലോകം കെട്ടിപ്പടുക്കുന്നതിനുമുള്ള സുസ്ഥിരതാ ശ്രമങ്ങള്ക്ക് സംഭാവന നല്കുന്നതിനുള്ള ഒന്നാന്തരം അവസരമാണിത്. എഐസിടിഇ വഴി ഇന്റേണ്ഷിപ്പ് വാഗ്ദാനം ചെയ്യുന്ന ആദ്യ ഇലക്ട്രോണിക്സ് നിര്മാണ കമ്പനിയാണ് ഓപ്പോ ഇന്ത്യ എന്നത് ശ്രദ്ധേയമാണ്. എഐസിടിഇ, വിദ്യാഭ്യാസ മന്ത്രാലയം, കേന്ദ്ര സര്ക്കാര് എന്നിവ ലക്ഷ്യം വെയ്ക്കുന്ന ഒരു കോടി ഇന്റേണ്ഷിപ്പ് മിഷന്റെ ഭാഗമാണ് ഈ കാംപെയ്ന്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള് കൈവരിക്കുന്നതിന് ഈ പദ്ധതി സംഭാവന ചെയ്യും''.  

ടെക്നിക്കല്, നോണ്-ടെക്നിക്കല് എന്നിങ്ങനെ എല്ലാ സ്ട്രീമുകളിലെയും വിദ്യാര്ത്ഥികള്ക്ക് ഈ ഇന്റേണ്ഷിപ്പ് പ്രോഗ്രാമില് പങ്കെടുക്കാം. പ്രോജക്റ്റ് മാനേജ്മെന്റ്, സുസ്ഥിരതാ പ്രവര്ത്തനങ്ങള്, ഫലപ്രദമായ ആശയവിനിമയം, സഹകരണം, ഗവേഷണം, ഡേറ്റ വിശകലനം എന്നിവയില് അവരുടെ കഴിവുകള് വളര്ത്തിയെടുക്കുന്ന നിരവധി പ്രായോഗിക പ്രവര്ത്തനങ്ങള് ഇന്റേണുകള് ഏറ്റെടുക്കും. ഇത് അവരുടെ മൊത്തത്തിലുള്ള തൊഴില്ക്ഷമത വര്ദ്ധിപ്പിക്കും. വിദ്യാര്ത്ഥികള് ഹരിത പ്രതിജ്ഞയെടുക്കുകയും ബോധവല്ക്കരണ സെഷനുകള്, ഇ-സര്വേകള്, ഹരിത ദിന ആഘോഷങ്ങള് എന്നിവയില് പങ്കെടുക്കുകയും ചെയ്യും.  

''ഓപ്പോ ഇന്ത്യയെക്കുറിച്ചാണെങ്കില്, ഞങ്ങള്ക്ക് ഇന്ത്യാ സര്ക്കാരിന്റെ നെറ്റ്-സീറോ കാഴ്ച്ചപ്പാടുമായി യോജിപ്പാണ്. യുവാക്കളുടെ ശക്തിയാല് നയിക്കപ്പെടുന്ന സുസ്ഥിരതയിലേക്ക് ഒരു മാക്രോ പ്രസ്ഥാനം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,'' ഓപ്പോ ഇന്ത്യയുടെ പബ്ലിക് അഫയേഴ്സ് ഹെഡ് രാകേഷ് ഭരദ്വാജ് പറഞ്ഞു. ''ഇന്ന്, ചെയ്ഞ്ച്മേക്കര്മാരുടെ അടുത്ത തലമുറയെ കൂടുതല് സ്വാധീനിക്കാന് പോകുന്ന 5,000 സുസ്ഥിരതാ ചാമ്പ്യന്മാരെ ഞങ്ങള് വളര്ത്തിയെടുക്കുകയാണ്. ഈ പദ്ധതിയിലൂടെ, ദേശീയതലത്തില് സ്കൂളുകളില് നിന്നും കോളേജുകളില് നിന്നുമായി ഏറ്റവും കുറഞ്ഞത് 10 ലക്ഷം വിദ്യാര്ത്ഥികള്ക്ക് സുസ്ഥിര സമൂഹത്തെ പിന്തുണയ്ക്കുന്നതിനുള്ള ശരിയായ അറിവും മൂല്യങ്ങളും നല്കും. ഈ പരിവര്ത്തന സംരംഭത്തില് എഐസിടിഇയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില് ഞങ്ങള്ക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ കൂട്ടായ ശ്രമങ്ങളിലൂടെ ഈ ദിശയില് സ്വാധീനം വര്ദ്ധിപ്പിക്കുന്നത് തുടരും.  

എഐസിടിഇ ചീഫ് കോര്ഡിനേറ്റിംഗ് ഓഫീസര് ഡോ. ബുദ്ധ ചന്ദ്രശേഖര് കൂട്ടിച്ചേര്ത്തു, ''എഐസിടിഇ ഇന്റേണ്ഷിപ്പ് പോര്ട്ടല് 50 ലക്ഷത്തിലധികം ഇന്റേണ്ഷിപ്പുകള് നടത്തുന്നു. 2025 ഓടെ ഒരു കോടിയിലെത്തുകയാണ് ലക്ഷ്യം. ഓപ്പോ ഇന്ത്യയുമായുള്ള പങ്കാളിത്തത്തിലൂടെ 5000 സുസ്ഥിര ഇന്റേണ്ഷിപ്പുകള് വാഗ്ദാനം ചെയ്യുന്നതില് ഞങ്ങള് സന്തുഷ്ടരാണ്. സുസ്ഥിരതയും വികസനവും സന്തുലിതമായി കൊണ്ടുപോകുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. ഫലപ്രദമായ ഇ-മാലിന്യ സംസ്കരണത്തില് യുവാക്കളെ ഉള്പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കാരണം, ശുദ്ധവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന് അവരുടെ പ്രതിബദ്ധതയും നൂതനത്വവും സഹായിക്കും. ഈ ഇന്റേണ്ഷിപ്പില് പങ്കെടുക്കുന്ന വിദ്യാര്ത്ഥികള് 2-3 അക്കാദമിക് ക്രെഡിറ്റുകളും നേടിയേക്കാം.  

ഈ ഉദ്യമങ്ങള് വിദ്യാര്ത്ഥികള്ക്കിടയില് പരിസ്ഥിതി അവബോധം വര്ദ്ധിപ്പിക്കുന്നതിനും സുസ്ഥിരമായ സമ്പ്രദായങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. എഐസിടിഇ ഇന്റേണ്ഷിപ്പ് പോര്ട്ടലില് ഇപ്പോള് അവസരം ലഭ്യമാണ്. കൂടാതെ വിദ്യാര്ത്ഥികള്ക്ക് ഈ ലിങ്ക് വഴി അപേക്ഷിക്കാം: www.iamgenerationgreen.com.  

പ്രോഗ്രാമിന്റെ ഭാഗമായ പ്രവര്ത്തനങ്ങള് പൂര്ത്തിയാക്കുന്ന എല്ലാ ഇന്റേണുകള്ക്കും എഐസിടിഇ, ഓപ്പോ ഇന്ത്യ, 1എം1ബി എന്നിവ സംയുക്തമായി നല്കുന്ന അംഗീകൃത സര്ട്ടിഫിക്കറ്റുകള് ലഭിക്കും.  
 

Related Topics

Share this story