മുതിർന്ന ആളുകളിലെ പേശികൾ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നതിന്, എച്ച്എംബിയുമായി ചേർന്ന് അബോട്ട് പുതിയ എൻഷുർ അവതരിപ്പിച്ചു

 മുതിർന്ന ആളുകളിലെ പേശികൾ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നതിന്, എച്ച്എംബിയുമായി ചേർന്ന് അബോട്ട് പുതിയ എൻഷുർ അവതരിപ്പിച്ചു 
 

തിരുവനന്തപുരം : നമുക്കെല്ലാവർക്കും പ്രായമാകുമെന്നത് ഒരു രഹസ്യമായ കാര്യമല്ല. പക്ഷേ, പ്രായമാകുമ്പോൾ പേശികളുടെ നഷ്ടം സംഭവിക്കാം, ഇത് ചലനശേഷി, ശക്തി, ഊർജ്ജം, രോഗപ്രതിരോധശേഷി ആരോഗ്യം എന്നിവയെ നേരിട്ട് ബാധിക്കും. 40 വയസ്സ് മുതൽ, മുതിർന്നവർക്ക് ഒരു ദശാബ്ദത്തിൽ അവരുടെ പേശികളുടെ 8% വരെ നഷ്ടപ്പെടാം, 70 വയസ്സിനു ശേഷം ഈ നിരക്ക് ചിലപ്പോൾ ഇരട്ടിയാക്കാം. മുതിർന്നവരെ ശക്തരും സജീവരുമായി നിലനിർത്താൻ സഹായിക്കുന്നതിന് വേണ്ടി ആഗോള ആരോഗ്യസംരക്ഷണ കമ്പനിയായ അബോട്ട് എച്ച്എംബിയോടൊപ്പം ചേർന്ന് പുതിയ എൻഷുർ ലോഞ്ച് പ്രഖ്യാപിച്ചു.പ്രായമാകുമ്പോൾ ഇന്ത്യക്കാരെ പിന്തുണയ്ക്കുന്നതിനുള്ള ഒരു പുതിയ ഫോർമുലേഷൻ ആണിത്

പത്തിൽ നാല് ഇന്ത്യക്കാരുടെയും പേശികളുടെ ആരോഗ്യം ദുർബലമാണ്.ഇത് ആരോഗ്യത്തെ പല തരത്തിൽ പ്രതികൂലമായി ബാധിക്കും. പേശികളുടെ ആരോഗ്യം നഷ്ടപെടുന്നത് ഊർജ്ജ നിലയും ചലനശേഷിയും കുറയാൻ കാരണമാകുന്നു. കൂടാതെ വീഴാനും ഒടിവുകൾ ഉണ്ടാകാനുള്ള  സാധ്യതയും വർദ്ധിപ്പിക്കുന്നു. നീണ്ടകാലത്തെ അനുബാധയുടെ ലക്ഷണങ്ങൾ, അസുഖത്തിൽ നിന്നോ ശസ്ത്രക്രിയയിൽ നിന്നോ സാവധാനത്തിൽ ഉള്ള തിരിച്ച് വരവ് എന്നിവയ്ക്കും കാരണമാകും. ശരിയായ പോഷകാഹാരവും വ്യായാമവും പ്രായവുമായി ബന്ധപ്പെട്ട പേശികളുടെ ആരോഗ്യനഷ്ടം മാറ്റാനോ തടയാനോ സഹായിക്കും.

 പേശികളുടെയും എല്ലുകളുടെയും ബലം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ 32 സുപ്രധാന പോഷകങ്ങൾ ഉപയോഗിച്ച് രൂപപ്പെടുത്തിയ ശാസ്ത്രാധിഷ്ഠിത പോഷകാഹാര സപ്ലിമെന്റാണ് പുതിയ എൻഷൂർ. അതിൽ ഇപ്പോൾ ഒരു  പ്രത്യേകമായ ചേരുവയുണ്ട് - HMB അല്ലെങ്കിൽ β-ഹൈഡ്രോക്സി-β-മീഥൈൽ ബ്യൂട്ടറേറ്റ്. ഇത് പേശികളുടെ ആരോഗ്യം നഷ്ടപെടുന്നത് ചെറുക്കാനും ശക്തിയും ഊർജ്ജവും പുനഃസ്ഥാപിക്കാനും സഹായിക്കുന്നു.

 
''HMB അല്ലെങ്കിൽ β-ഹൈഡ്രോക്സി-β-മീഥൈൽ ബ്യൂട്ടൈറേറ്റ് പേശികളുടെ തകർച്ചയെ മന്ദഗതിയിലാക്കുകയും പേശികളുടെ വലിപ്പം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് പേശികളെ സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്ന ഒരു ഗേറ്റ്‌വേ ആയി പ്രവർത്തിക്കുന്നു, എന്ന് പ്രശസ്ത എൻഡോക്രൈനോളജിസ്റ്റ് ഡോ. ശശാങ്ക് ജോഷി പറഞ്ഞു. ''ശരീരം ല്യൂസിൻ എന്ന അവശ്യ അമിനോ ആസിഡിനെ വിഘടിപ്പിക്കുമ്പോൾ സ്വാഭാവികമായും HMB ഉത്പാദിപ്പിക്കപ്പെടുന്നു, അവോക്കാഡോ, ഗ്രേപ്ഫ്രൂട്ട്, കോളിഫ്ലവർ തുടങ്ങിയ ഭക്ഷണങ്ങളിൽ ചെറിയ അളവിൽ ഇത് കാണാവുന്നതാണ്. എന്നിരുന്നാലും, ക്ഷയിക്കുന്ന പേശികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ഭക്ഷണത്തിലൂടെ മതിയായ എച്ച്എംബി ലഭിക്കുന്നത് ബുദ്ധിമുട്ടാണ്, അതിനാലാണ് പോഷകാഹാര സപ്ലിമെന്റുകൾ കഴിക്കാൻ പലപ്പോഴും നിർദ്ദേശിക്കുന്നത്. നല്ല പോഷകാഹാരവും ശാരീരിക പ്രവർത്തനങ്ങളും പേശികളുടെയും എല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് വളരെ പ്രധാനമാണ്.

Share this story