Times Kerala

 ഡിജിറ്റലൈസേഷനും പേര്‍സണലൈസേഷനും ലൈഫ് ഇന്‍ഷുറന്‍സ് രംഗത്ത് 12-15% വളര്‍ച്ച സൃഷ്ടിക്കും: എക്സൈഡ് ലൈഫ് ഇന്‍ഷുറന്‍സ്

 
 ഡിജിറ്റലൈസേഷനും പേര്‍സണലൈസേഷനും ലൈഫ് ഇന്‍ഷുറന്‍സ് രംഗത്ത് 12-15% വളര്‍ച്ച സൃഷ്ടിക്കും: എക്സൈഡ് ലൈഫ് ഇന്‍ഷുറന്‍സ്
 

കൊച്ചി: വരുന്ന മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷങ്ങളില്‍ രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് രംഗം 12-15 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഇന്‍ഷുറന്‍സ് സാന്ദ്രതയില്‍  2001-02  മുതല്‍ 2020-21 വരെ 1.49 ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടായത്. 2021-22 വര്‍ഷത്തെ സാമ്പത്തിക സര്‍വേ പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് മേഖല 2020 വര്‍ഷത്തില്‍ 3.2 ശതമാനം വളര്‍ച്ചയും സാന്ദ്രതയുടെ കാര്യത്തില്‍ കൈവരിച്ചിട്ടുണ്ട്. 

ഡിജിറ്റലൈസേഷന്‍, പേഴ്സണലൈസേഷന്‍ രംഗങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നടത്തുന്ന നീക്കങ്ങള്‍ ഉപഭോക്തൃ കേന്ദ്രീകൃതമായ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് എക്സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് സ്ട്രാറ്റജി ഓഫീസര്‍ സഞ്ജയ് തിവാരി പറഞ്ഞു.  ഉപഭോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതി ലഭിക്കുവാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് എക്സൈഡ് ലൈഫ് ഡിജിറ്റല്‍ ഇ-സെയില്‍സ് സംവിധാനം ഒരുക്കിയിട്ടുണ്ട്.  സംഘടിത രംഗത്ത് പുതിയ പ്രൊപ്പോസലുകളില്‍ 95 ശതമാനവും ഈ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് ലോഗിന്‍ ചെയ്യുന്നത്.

Related Topics

Share this story