ഖത്തറില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക നിരക്കുമായി ജെറ്റ് എയര്‍വേസ്

ദോഹ: കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് പ്രത്യേക നിരക്കിളവുമായി ജെറ്റ് എയര്‍വേയ്‌സിന്റെ പ്രമോഷന്‍. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചത്.

ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് 459 ഖത്തര്‍ റിയാലിനും മടക്ക യാത്രയടക്കം 949 ഖത്തര്‍ റിയാലിനും ടിക്കറ്റ് ലഭിക്കും. കൊച്ചിയിലേക്ക് 589 റിയാലും മടക്കയാത്രയടക്കം 1069 റിയാലുമാണ്. തിരുവനന്തപുരത്തേക്ക് 559 റിയാലും മടക്കയാത്രയടക്കം 1089 ഖത്തര്‍ റിയാലുമാണ് നിരക്ക്. 40 കിലോ ബാഗേജ് അനുവദിക്കും.

ഇന്നലെ മുതല്‍ ഈ മാസം 28 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാകുക. ഈ വര്‍ഷം നവംബര്‍ 30 വരെയുള്ള യാത്രക്കാണ് ഈ ഓഫര്‍ അനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക.

Share this story