'എവിടെയാണ് തെറ്റിയത്? പരാജയ കാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വം ഉണ്ട്': ബിഹാർ ഫലത്തിൽ ശശി തരൂർ | Bihar

തന്നെ ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Party has responsibility to study reasons for failure, Shashi Tharoor on Bihar results
Published on

തിരുവനന്തപുരം: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിനുണ്ടായ തിരിച്ചടിയിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. പരാജയത്തിന്റെ കാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Party has responsibility to study reasons for failure, Shashi Tharoor on Bihar results )

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ത്രീ വോട്ടർമാർക്ക് സംസ്ഥാന സർക്കാരുകൾ സഹായങ്ങൾ നൽകിയിരുന്നു. സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സഹായങ്ങൾ നൽകുന്നത് പുതുമയുള്ള കാര്യമല്ല, അത് ചെയ്യുന്നതിൽ അവരെ തടയാനും കഴിയില്ല. പ്രചാരണത്തിൽ നേരിട്ട് പങ്കാളികളായവർ എന്തുകൊണ്ടാണ് തിരിച്ചടി നേരിട്ടതെന്ന് വിശദീകരിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

തന്നെ ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാസഖ്യം പ്രതീക്ഷിച്ച വിജയം നേടാത്ത സാഹചര്യത്തിൽ, കോൺഗ്രസ് നേതൃത്വത്തിൽ ആഴത്തിലുള്ള വിശകലനം ആവശ്യമുണ്ടെന്ന സൂചനയാണ് തരൂർ നൽകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com